തിരുവനന്തപുരം: വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ മുൻ ഡിജിപി ആര്. ശ്രീലേഖയ്ക്ക് ഇന്ന് നോട്ടീസ് നൽകും. ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് ശ്രീലേഖ ഉള്‍പ്പെടെ 20 പേര്‍ക്കാണ് നോട്ടീസ് നല്‍കുക.
പോലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തുകയും സേനയെ അധിക്ഷേപിക്കുന്ന തരത്തില്‍ പോടാ പുല്ലേ പോലീസേയെന്ന് ശ്രീലേഖ മുദ്യാവാക്യം വിളിച്ചത് വൻ വിവാദമായിരുന്നു. വട്ടിയൂർകാവിൽ കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ പ്രതിഷേധിച്ചുള്ള ബിജെപിയുടെ സ്റ്റേഷൻ മാർച്ചിലായിരുന്നു പോലീസിനെതിരായ മുൻ ഡിജിപിയുടെ മുദ്രാവാക്യം വിളി.
അതേസമയം ശ്രീലേഖയെ ഒഴിവാക്കിയാണ് ആദ്യം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. രണ്ട് കൗണ്‍സിലര്‍മാര്‍ അടക്കും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ശ്രീലേഖയെ ഒഴിവാക്കിയതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് ശ്രീലഖ ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കിയാണ് നെടുമങ്ങാട് കോടതിയില്‍ പുതിയ റിപ്പോർട്ട് നൽകിയത്. നിയമ വിരുദ്ധമായി സംഘം ചേരൽ, പോലീസിന്റെ ജോലി തടസപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.